Saturday, September 6, 2008

ഓണാഘോഷം



മലയാള വാരികകള്‍ കിട്ടാത്ത,

മാസികകള്‍ കിട്ടാത്ത,

നാടേതാണ് സാര്‍.

ആകാശത്തില്‍

മലയാളം ഫോണ്ടുകള്‍

പ്രസരിക്കാത്ത

ദേശമേതാണ് സാര്‍.


മലയാളം അസ്സോസിയേഷനുകളും

മലയാളി മങ്കമാരും

മല്ലു ഹോട്ടല്‍സും

നിരോധിക്കപ്പെട്ട

രാജ്യമേതാണ് സാര്‍.


ഓണത്തിന് മുന്പേ

നാടു വിടണം.







Tuesday, September 2, 2008

കവി

ഞാന്‍ ഋശ്യശൃംഗന്‍,

മനോരാജ്യത്തിനപ്പുറത്തെ

ലോകത്തെക്കുറിച്ച്

ഒന്നുമേ അറിയാത്ത

താപസന്‍.

ഒരു നാള്‍ അവള്‍ വന്നു

കനക ചിലങ്ക കിലുക്കി,

കാഞ്ചന കാഞ്ചി കുലുക്കി,

അന്നുവരെ അപരിചിതമായിരുന്ന

അനുഭൂതിയുടെ

നിറകുംഭങ്ങളുമായി

ഒരു നാള്‍ അവള്‍ വന്നു.

കാറ്റിന്‍റെ ദിശയിലെ അഗ്നിനാളം പോലെ

അവളെ അനുഗമിക്കെ

എത്തപ്പെട്ട ദേശത്ത് മഴ പെയ്തു.

കവിത പിറന്നു.

മനസ് നനഞ്ഞു.

Monday, September 1, 2008

C6H12O6 - ഓരോര്‍ഗാനിക് പ്രണയ കവിത




നീ ഓക്സിജന്‍,
ഞാന്‍ കാര്‍ബണ്‍,
നമ്മുടെ പ്രേമം ഹൈഡ്രജന്‍.


ഒരാറോളം പ്രേമം
എന്നില്‍ നിനക്കും,
ഒരാറോളം പ്രേമം
നിന്നില്‍ എനിക്കും.

ഈരാറുകള്‍ ചേര്‍ന്നപോല്‍
നമ്മുടെ പ്രേമം
മദിച്ചൊഴുകിയപ്പോള്‍
നമ്മുക്ക് ലഭിച്ചത്
ജീവിതത്തിന്‍റെ
പഞ്ചസാര മാധുര്യം.